GST department reply about Veena Vijayan's company
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനം ജി.എസ്.ടി അടച്ചോയെന്ന് മറുപടി നല്‍കാതെ ജി.എസ്.ടി വകുപ്പ്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) (e) പ്രകാരം വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാവില്ലെന്ന മറുപടിയാണ് ജി.എസ്.ടി വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയത്.
അതേസമയം പണം അടച്ചോയെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത് സ്വകാര്യതയെ ബാധിക്കില്ലെന്നതാണ് വിവരാവകാശ പ്രവര്‍ത്തകരുടെ വാദം. വീണയുടെ എക്സാലോജിക് എന്ന കമ്പനിക്ക് യാതൊരു സേവനവും നല്‍കാതെ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി വകുപ്പ് തര്‍ക്ക പരിഹാര ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
ഇതിനാണ് രൂപ കൈപ്പറ്റിയത് സേവനത്തിനാണോയെന്നും ജി.എസ്.ടി അടച്ചോയെന്നും ചോദിച്ചത്. ഈ ചോദ്യത്തിനാണ് എങ്ങും തൊടാതെയുള്ള മറുപടി ജി.എസ്.ടി വകുപ്പ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ അധികാര ഉപയോഗിച്ച് എല്ലാ കള്ളത്തരങ്ങളും മൂടിവയ്ക്കുകയാണെന്നാണ് ഇതേക്കുറിച്ച് മാത്യു കുഴല്നാടന് എം.എല്‍.എ പ്രതികരിച്ചത്. ഇതുതന്നെയാണ് പ്രതീക്ഷിച്ചതെന്നും തളരില്ലെന്നും ഏതറ്റംവരെയും മുന്നോട്ടുപോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: GST, CM, Veena Vijayan, Government
COMMENTS