Gold seized in Thiruvananthapuram airport
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. പത്തു സ്ത്രീകളുള്‍പ്പടെ 14 യാത്രക്കാരെയാണ് ആറു കിലോയോളം വരുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണ്ണവുമായി പിടികൂടിയത്. മൂന്നു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡി.ആര്‍.ഐ) ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഡി.ആര്‍.ഐ തിരുവനന്തപുരം യൂണിറ്റും കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന നടത്തിയത്.
ബുധനാഴ്ച രാവിലെ കൊളംബോയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.
സ്ത്രീകള്‍ വസ്ത്രത്തിലും ഷൂസിലും നാലു പുരുഷന്മാര്‍ വസ്ത്രത്തിലും ബാഗില്‍ രഹസ്യ അറയുണ്ടാക്കിയുമാണ് സ്വര്‍ണ്ണം കടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യംചെയ്തുവരികയാണ്.
Keywords: Thiruvananthapuram airport, Gold, Seized
COMMENTS