ബക്സര്‍: ബിഹാറില്‍ ഇന്നലെ നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും 80 ഓളം പേര്‍ക്ക് പരിക്കേ...
ബക്സര്‍: ബിഹാറില്‍ ഇന്നലെ നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബക്‌സറില്‍ രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം രാത്രി 9.35 ഓടെയാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനസില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യയിലേക്കുള്ള യാത്രയിലായിരുന്നു.
സംഭവത്തിനു ശേഷം ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘങ്ങള്‍ സംഭവസ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ പട്‌നയിലെ എയിംസിലേക്ക് മാറ്റി.
Keywords: Bihar, Train Accident, 4 Death
COMMENTS