Flash flood Sikkim - 23 army men missing
ഗാങ്‌ടോക്: സിക്കിമില്‍ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 23 പേരെ കാണാതായി. 23 സൈനികരെയാണ് വാഹനമുള്‍പ്പടെ കാണാതായത്.
കാണാതായ സൈനികര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു. ചുങ്താങ് അണക്കെട്ട് തുറന്നുവിടുകയും വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനമുണ്ടായതുമാണ് നദിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.
ജലനിരപ്പ് 20 അടിയോളം ഉയരുകയും സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് സിക്കിമിലും പശ്ചിമബംഗാളിലും നദീതീരത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
പശ്ചിമബംഗാള്‍ - സിക്കിം ദേശീയപാത പലയിടത്തും തകര്‍ന്നു. പലയിടത്തും ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
COMMENTS