Fellow passenger misbehaved
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി നല്‍കി യുവനടി. ചൊവ്വാഴ്ച വൈകിട്ട് 7.20 ഓടെ മുംബൈ - കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവ നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ അടുത്തുവന്നിരുന്ന് അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പരാതി. ഉടന്‍ തന്നെ എയര്‍ഹോസ്റ്റസിനെ അറിയിച്ചപ്പോള്‍ സീറ്റ് മാറ്റിയിരുത്തുകമാത്രമാണ് ചെയ്തതെന്നും അവര്‍ പരാതിയില്‍ ആരോപിക്കുന്നു.
തുടര്‍ന്ന് വിമാനമിറങ്ങിയശേഷം അവര്‍ എയര്‍ ഇന്ത്യാ ഓഫീസിലും പൊലീസ് എയ്ഡ് പോസ്റ്റിലും പരാതി നല്‍കുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശപ്രകാരം നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം. നടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
Keywords: Fellow passenger, Misbehave, Actress, Police
COMMENTS