പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് ഡാരിഷ് മെര്‍ജുയിയെയും (83) ഭാര്യയെയും അജ്ഞാത അക്രമി വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ഇരുവരേയും ...
പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് ഡാരിഷ് മെര്‍ജുയിയെയും (83) ഭാര്യയെയും അജ്ഞാത അക്രമി വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ഇരുവരേയും കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയതത്. വീട്ടില്‍ ശനിയാഴ്ച രാത്രി മകള്‍ മോണ മെര്‍ജുയി ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയുള്ള ഭീഷണിയെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നുവെങ്കിലും, അധികാരികള്‍ കൃത്യമായി അന്വേഷിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മിക്ക ഇറാനിയന്‍ സംവിധായകരെയും പോലെ, മെഹര്‍ജുയി തന്റെ കരിയര്‍ മുഴുവന്‍ സ്റ്റേറ്റ് സെന്‍സര്‍ഷിപ്പിനെതിരെ പോരാടി, ടെഹ്റാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ കൂടുതല്‍ തുറന്ന വിമര്‍ശകരില്‍ ഒരാളായിരുന്നു അദ്ദേഹം.
1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ സിനിമയുടെ പുതിയ തരംഗത്തിന് തുടക്കമിട്ട നിയോ റിയലിസ്റ്റിക് സിനിമകളിലൂടെയാണ് 83-കാരനായ മെഹര്‍ജുയി അറിയപ്പെടുന്നത്. 1971-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്കി ഇന്റര്‍നാഷണല്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ രണ്ടാമത്തെ ചിത്രമായ ദ കൗ മുതല്‍ അന്താരാഷ്ട്ര ഫെസ്റ്റിവല്‍ രംഗത്ത് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. 2002-ല്‍ കാനിലെ അണ് സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് അവാര്‍ഡ് ടു സ്റ്റേ എലൈവിന്, 1998-ല്‍ ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ ദി പിയര്‍ ട്രീ എന്ന ചിത്രത്തിന് സില്‍വര്‍ ഹ്യൂഗോ അവാര്‍ഡ്, 1993-ലെ സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ബഹുമതികള്‍ എന്നിവയും മറ്റു ബഹുമതികളില്‍ ഉള്‍പ്പെടുന്നു.
Keywords: Iranian Director, Dariush Mehrjui, Murder
COMMENTS