Election corruption case: K.Surendran granted bail
കാസര്‍കോട്: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി നവംബര്‍ 15 ന് പരിഗണിക്കും.
കെ.സുരേന്ദ്രന്‍ ഇതുവരെ കോടതിയില്‍ ഹാജരാകാതെ കേസ് നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശത്തോടെ ഇന്ന് ഹാജരാകുകയും ജാമ്യാപേക്ഷ നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതിനാല്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
Keywords: K.Surendran, Bail, Election corruption case,
COMMENTS