ഖത്തര്‍: ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്ക...
ഖത്തര്‍: ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ജനുവരി 14ന് കസ്റ്റഡിയിലെടുത്ത ഇവര്‍ ഇതുവരെ ഏകാന്ത തടവിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബര്‍ മാസത്തില്‍ മാത്രമാണ് ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വ്യക്തമാക്കാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അവസാനമായി തടവിലാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഈ എട്ടുപേരില്‍ പ്രധാന ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍ പദവി അലങ്കരിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ സായുധ സേനയ്ക്ക് പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനമായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍.
Key words: Qatar, Death sentence, Malayali
COMMENTS