കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.ഐ.എം പ്രാദേശിക നേതാവുമായ പി.ആര് അരവിന്ദാക്ഷനെ വീണ്ടും ക...
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.ഐ.എം പ്രാദേശിക നേതാവുമായ പി.ആര് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി ശ്രമം. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. അരവിന്ദാക്ഷന്റെ വിദേശയാത്രയും ബാങ്ക് നിക്ഷേപവും സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതിനിടെ കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ജയരാജന് പി., മുകുന്ദന് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്നും ഇ.ഡി. വ്യക്തമാക്കി.
Keywords: Aravindakshan, E.D
COMMENTS