ED against CPIM about Karuvannur bank fraud case
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ ബെനാമി വായ്പകള്‍ അനുവദിച്ചത് സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമെന്ന് ഇ.ഡി. ഇതുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍.
ഇതു സംബന്ധിച്ച് നിര്‍ണ്ണായക മൊഴികള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ബാങ്ക് മുന്‍ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവരാണ് പാര്‍ട്ടി ഇടപാടുകള്‍ സംബന്ധിച്ച് മൊഴിനല്‍കിയത്. വായ്പകള്‍ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും പാര്‍ട്ടി പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ലോണ്‍ ആര്‍ക്കൊക്കെ നല്‍കിയെന്നതു സംബന്ധിച്ച് പാര്‍ട്ടി പ്രത്യേക മിനിട്ട്‌സ് സൂക്ഷിച്ചിരുന്നതായും മൊഴിയിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 57.75 കോടിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ ദിവസം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതില്‍ സി.പി.ഐ.എം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീളുമെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: ED, Karuvannur bank fraud case, CPIM
COMMENTS