കൊച്ചി: കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൂന്നു പ...
കൊച്ചി: കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബര്‍.
കളമശേരി സ്‌ഫോടനത്തില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണു പ്രതിയെന്നു പോലീസ് പറഞ്ഞു. ബോംബുണ്ടാക്കാന്‍ പ്രതി 50 ഗുണ്ടുകള്‍ വാങ്ങിയിരുന്നു. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.
COMMENTS