Director Alphonse Puthren announces quitting cinema
കൊച്ചി: സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടുപിടിച്ചെന്നും ആര്‍ക്കും ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനാല്‍ സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും അല്‍ഫോണ്‍സ് അറിയിച്ചത്.
അതേസമയം ഷോര്‍ട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാലാണ് തീരുമാനമെന്നും ആരോഗ്യം മോശമാകുമ്പോള്‍ സിനിമയിലെ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നത് പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തിലും സംഭവിക്കുമെന്നും അല്‍ഫോണ്‍സ് കുറിച്ചു.
നിവിന്‍ പോളി നായകനായ നേരം എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച അല്‍ഫോണ്‍സ് പ്രേമം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായി മാറുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ഡ് എന്ന ചിത്രം ചെയ്‌തെങ്കിലും അത് പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഗിഫ്റ്റ് എന്ന പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിലാണ് അല്‍ഫോണ്‍സ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
Keywords: Alphonse Puthren, Cinema, Quit


COMMENTS