അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന 'ബാന്ദ്ര' റിലീസിനൊരുങ്ങുന്നു. ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലെത്താന്‍ തയ്യാ...
അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന 'ബാന്ദ്ര' റിലീസിനൊരുങ്ങുന്നു. ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. സൂപ്പര്‍ താരം തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനാണ്.
മുംബൈ അധോലോകം ചിത്രത്തിന് പശ്ചാത്തലമാകുന്നു. കുടുംബ ബന്ധങ്ങളുടെ കഥയും ഈ ചിത്രം പറയുന്നുണ്ട്. മാത്രമല്ല, തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ സാന്നിധ്യം ദിലീപ് ചിത്രത്തെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്.
Key words: Bandra, Movie, Dilieep, Thamannah
COMMENTS