ഡെങ്കിപ്പനി ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. ഡെങ്കിപ്പനി ബാധിച്ച ഒരാളെ ഈഡിസ് കൊതുക് കടിക്കുമ്പോള്‍, കൊതുകും വൈറ...
ഡെങ്കിപ്പനി ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. ഡെങ്കിപ്പനി ബാധിച്ച ഒരാളെ ഈഡിസ് കൊതുക് കടിക്കുമ്പോള്‍, കൊതുകും വൈറസിന്റെ വാഹകനാകും. ഈ കൊതുക് മറ്റൊരാളെ കടിച്ചാല്‍ ആ വ്യക്തിക്ക് ഡെങ്കിപ്പനി പിടിപെടും. എന്നിരുന്നാലും, ഈ വൈറസ് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.
ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഡെങ്കിപ്പനി ഡെങ്കി ഹെമറാജിക് ഫീവര്‍ അല്ലെങ്കില്‍ ഡിഎച്ച്എഫ് എന്ന രോഗത്തിന്റെ വളരെ ഗുരുതരമായ രൂപത്തിലേക്ക് നയിച്ചേക്കാം. ഈ രൂപത്തിലുള്ള ഡെങ്കിപ്പനി ജീവന് തന്നെ ഭീഷണിയായേക്കാം, ഉടന്‍ ചികിത്സ ആവശ്യമാണ്.
കുട്ടികളിലും ആദ്യമായി രോഗം പിടിപെടുന്നവരിലും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ നിസാരമാണെങ്കിലും മുതിര്‍ന്ന കുട്ടികളേക്കാളും ചെറിയ കുട്ടികളില്‍ രോഗം വില്ലനായേക്കാം, ചിലപ്പോഴൊക്കെ ജീവന് തന്നെ ഭീഷണിയായേക്കാം.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനം പിടിമുറുക്കിയിട്ടുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഡെങ്കിപ്പനി തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളിലും നാലിനും ഒന്‍പതിനും ഇടയില്‍ പ്രായമായ കുട്ടികളിലും കടുത്ത ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികമാണ്. ഈഡിസ് ഈജിപ്‌റ്റെ കൊതുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.
രോഗത്തിന്റെ തുടക്കത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛര്‍ദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തില്‍ തിണര്‍പ്പുകള്‍, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ലക്ഷണങ്ങള്‍ പ്രകടമായി ഉണ്ടാവുകയും ചെയ്യും.
നിരന്തരമായ ഛര്‍ദ്ദി, വയര്‍ വേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കാണിക്കും. ഡെങ്കിപ്പനി തീവ്രമാകുമ്പോള്‍ മയോകാര്‍ഡിയല്‍ ഡിസ്ഫങ്ഷന്‍, വൃക്ക നാശം, കരള്‍ തകരാര്‍ പോലുള്ള രോഗസങ്കീര്‍ണതകളും ഉണ്ടാകാം. അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഡെങ്കിപ്പനി ബാധിക്കാം.
ഡെങ്കിപ്പനി ബാധിച്ച കൊതുക് കടിച്ചതിന് ശേഷം 4 ദിവസം മുതല്‍ 2 ആഴ്ച വരെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്, സാധാരണയായി ഏകദേശം 2 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കും. ഡിഎച്ച്എഫ് (ഡെങ്കി ഹെമറാജിക് ഫീവര്‍) ഉള്ളവര്‍ക്ക് പനി കുറയാന്‍ തുടങ്ങിയതിന് ശേഷമുള്ള കാലഘട്ടം പലപ്പോഴും നിര്‍ണായകമാണ്. കഠിനമായ രക്തസ്രാവം, ഓക്കാനം, ഛര്‍ദ്ദി അല്ലെങ്കില്‍ കഠിനമായ വയറുവേദന പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട് പോലുള്ള ശ്വസന പ്രശ്‌നങ്ങള്‍. കൂടാതെ, ചികിത്സിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുകയും നിര്‍ജ്ജലീകരണം, കനത്ത രക്തസ്രാവം എന്നിവ സംഭവിക്കുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ ജീവന് ഭീഷണിയാണ്, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.
കൊതുകു കടിയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള സുപ്രധാന കാര്യം. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മോസ്‌കിറ്റോ റിപ്പല്ലന്റ് ക്രീമുകളും സഹായകരമാണ്. ഉറങ്ങുമ്പോള്‍ നെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. കൊതുക് മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നശിപ്പിക്കുക.
Keywords: Dengue Fever, Children, Health
COMMENTS