ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അമ്മ ...
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി. യമനിലേക്കുള്ള യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിമിഷ പ്രിയയുടെ അമ്മ ഹര്‍ജി നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
യമനിലേക്ക് യാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹര്‍ജി നല്‍കിയത്. നിരവധി തവണ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടും ഇടപെടല്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കോടതി നിര്‍ദേശം എന്തായാലും പാലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
COMMENTS