Dates for assembly elections in Madhya Pradesh, Rajasthan, Telangana, Mizoram and Chhattisgarh have been announced. Counting of votes will take place
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 17-ന് ഒറ്റഘട്ടമായി നടത്തും. നവംബര്‍ 23-ന് രാജസ്ഥാനിലും നവംബര്‍ 30-ന് തെലങ്കാനയിലും വോട്ടെടുപ്പ് നടത്തുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു.
മിസോറമില്‍ നവംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഢില്‍ നവംബര്‍ ഏഴിനും നവംബര്‍ 17നുമായി രണ്ടു ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പു നടത്തും. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
ഏകദേശം 16.1 കോടി സമ്മതിദായകര്‍ വാട്ട് ചെയ്യും, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, അതിന്റെ ലിറ്റ്മസ് പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തപ്പെടുന്നത്.
2018ല്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്്ഗ്രസിനായിരുന്നു ജയം. ജ്യോതിരാദിത്യ സിന്ധ്യയും ഭരണകക്ഷിയിലെ രണ്ട് ഡസനോളം നിയമസഭാംഗങ്ങളും ബിജെപിയിലേക്ക് കൂറുമാറിയതോടെ മദ്ധ്യപ്രദേശ് കോണ്‍ഗ്രസിനു നഷ്ടമായി. കമല്‍ നാഥിന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിപദത്തിലെത്തി.
മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഏറെക്കുറെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. ബിജെപിക്കു 109 സീറ്റുകളും കോണ്‍ഗ്രസിന് 114 സീറ്റുകളുമാണുണ്ടായിരുന്നത്. 230 നിയമസഭാ മണ്ഡലങ്ങളുള്ള ഇവിടെ കോണ്‍ഗ്രസിനെ പിളര്‍ത്തി ബിജെപി ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
രാജസ്ഥാന് നിയമസഭയിലെ 200 സീറ്റുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 ഉം ബി.ജെ.പി 73 ഉം നേടി. ഒടുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു, ആറ് സീറ്റുകള്‍ നേടിയ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പിന്തുണയോടെ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി അവരോധിച്ചു.
ഈ റൗണ്ട് തിരഞ്ഞെടുപ്പിലെ ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ 119 സീറ്റുകളാണുള്ളത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി 2018 ല്‍ വന്‍ ഭൂരിപക്ഷം, 88 സീറ്റുകള്‍, നേടി ഭരണം പിടിച്ചു.
കോണ്‍ഗ്രസ് 19 സീറ്റുമായി രണ്ടാം സ്ഥാനത്തും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഏഴ് സീറ്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഗോഷാമഹല്‍ സീറ്റില്‍ വിജയിച്ച ടി രാജ സിംഗ് മാത്രമാണ് ബിജെപിക്കായി അക്കൗണ്ട് തുറന്നത്.
മിസോറമില്‍, 2018 ലെ തിരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് 40 സീറ്റുകളില്‍ 27 സീറ്റും നേടി. കോണ്‍ഗ്രസിന് നാലു സീറ്റും ബിജെപി ഒരു സീറ്റും വിജയിക്കാനായി. ശേഷിച്ചവയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന നിയമസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരിയിലും മിസോറമിന്റെ കാലാവധി ഡിസംബറിലും അവസാനിക്കും.
Summary: Dates for assembly elections in Madhya Pradesh, Rajasthan, Telangana, Mizoram and Chhattisgarh have been announced. Counting of votes will take place on December 3 in all states.
COMMENTS