തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ബംഗ്ലാദേശില്‍ കര തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണം. ഇന്നൊരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
Keywords: Hamun, Cyclone, Rain , Kerala
COMMENTS