ന്യൂഡല്‍ഹി: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റിനു പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റും. ഹമൂണ്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് ക...
ന്യൂഡല്‍ഹി: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റിനു പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റും. ഹമൂണ്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 മണിയോടെ ആഴത്തിലുള്ള ന്യൂനമര്‍ദമായി കരയില്‍ പതിക്കാന്‍ സാധ്യതയുണ്ട്.
ഇതോടനുബന്ധിച്ച് ഒഡീഷയില്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കനത്ത മഴയുടെ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒഡീഷയില്‍ ഇതിനകം 15 മില്ലിമീറ്റര്‍ മഴ ലഭിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തീരപ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും ഒഡീഷ തീരത്തും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും പോകരുതെന്നും ഐഎംഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനാണു ഹമൂണ്‍ എന്ന പേരു നിര്‍ദ്ദേശിച്ചത്.
Key words: Cyclone, Hamun, Bay of Bengal
COMMENTS