Congress protest in Paliyekkara toll plaza
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ടോള്‍ പിരിവെന്ന പേരില്‍ ജി.ഐ.പി.എല്‍ നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്. ടി.എന്‍ പ്രതാപന് എം.പിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നു നല്കി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെ ഇ.ഡി ഇവിടെ റെയ്ഡ് നടത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ സി.ബി.ഐയും ഇത് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്ഥലത്ത് കോണ്‍ഗ്രസ് പ്രതിഷേധം. 1250 കോടിയിലധികം രൂപയാണ് ഇവിടെ ടോള്‍ പിരിവു വഴി സമാഹരിച്ചിരിക്കുന്നത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ ടോള്‍ പിരിക്കാനുള്ള അനുമതിയും ഉണ്ട്.
Keywords: Congress protest, Paliyekkara toll plaza, ED, CBI
COMMENTS