Congress leader Rahul Gandhi is against Adani
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയില്‍ നിന്ന് വാങ്ങുന്ന കല്‍ക്കരി ഇരട്ടി വിലയ്ക്കാണ് അദാനി ഇന്ത്യയില്‍ വില്‍ക്കുന്നതെന്നും ഇങ്ങനെ സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും 32,000 കോടി രൂപയോളമാണ് അദാനി കൊള്ളയടിച്ചതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ രൂപത്തിലാണ് ഈ അധികഭാരം ജനങ്ങളിലേക്ക് എത്തുന്നതെന്നും പ്രധാനമന്ത്രി അദാനിക്ക് സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ അദാനിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണെന്നും മാധ്യമങ്ങളും ഈ വിഷയത്തില്‍ മൗനംപാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ലെന്നതും ഇന്ത്യന്‍ മാധ്യമങ്ങള്‍ അദാനിക്കെതിരെ വാര്‍ത്ത നല്‍കുന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനിക്കെതിരായ ഫിനാഷ്യല്‍ ടൈംസിന്റെ മാധ്യമ റിപ്പോര്‍ട്ട് എടുത്തുകാട്ടിയാണ് രാഹുല്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചത്.
Keywords: Rahul Gandhi, Adani, Government, PM
COMMENTS