കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട് കൊടകര പൊലീസില്‍ കീഴടങ്ങിയ മാര്ട്ടിന് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചു. രാവി...
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട് കൊടകര പൊലീസില്‍ കീഴടങ്ങിയ മാര്ട്ടിന് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചു. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്.
വിശദമായ ചോദ്യം ചെയ്യലിലൂടെയും ഇയാള്‍ നല്കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷവുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്.
സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.
കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്ട്ടിന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കാണാം വീഡിയോ
COMMENTS