ന്യൂഡല്‍ഹി: ഭരണഘടനയനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രം സുപ്ര...
ന്യൂഡല്‍ഹി: ഭരണഘടനയനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയോട്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളില്‍ സുതാര്യത ഉറപ്പു വരുത്താനെന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം. ഇതു പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന പണമായി നല്‍കുന്നതിനു പകരം ബോണ്ടുകള്‍ വഴി നല്‍കാം.
ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്ക് കൂട്ടായോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബോണ്ടുകള്‍ എത്ര വേണമെങ്കിലും വാങ്ങിക്കാമെന്നാണ് ഇതില്‍ പറയുന്നത്. വാങ്ങുന്ന ആളുടെ വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.
ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഒക്ടോബര്‍ 31 ചൊവ്വാഴ്ച പരിഗണിക്കും.
Key words: Funding, Political Party, Supreme Court
COMMENTS