കൊച്ചി: കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍...
കൊച്ചി: കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരും.
അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കളമശേരി മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കളക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും യോഗത്തില്‍ പങ്കെടുക്കുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂരില്‍ ഒരാള്‍ കീഴടങ്ങിയെങ്കിലും അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണോ എന്ന് പൊലീസ് അന്വേഷിച്ച് വരുന്നു.
കൊച്ചി സ്വദേശിയാണ് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
Key words: Kalamassery Blast, Kerala, Pinarayi Vijayan, Veena George
COMMENTS