കൊച്ചി: കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയ നടന് വിനായകനെക്കുറിച്ച് സജി ചെറിയാന് നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന...
കൊച്ചി: കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയ നടന് വിനായകനെക്കുറിച്ച് സജി ചെറിയാന് നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിനായകന്റെ പെരുമാറ്റത്തെ കലാകാരന്റെ കലാപ്രകടനം ആയി കണ്ടാല്‍ മതിയെന്നും ആ പ്രകടനം പൊലീസ് സ്റ്റേഷനില്‍ ആയിപ്പോയെന്നുമായിരുന്നു വിഷയത്തില്‍ സജി ചെറിയാന് പ്രതികരിച്ചത്.
എന്നാല്‍, വിനായകന് മദ്യപിച്ച് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയത് നാട്ടുകാര്‍ കണ്ടതാണെന്നും സാംസ്കാരിക മന്ത്രിക്ക് ചേര്‍ന്ന പ്രസ്താവന അല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു.
വിനായകനെ മന്ത്രി പിന്തുണക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ് എന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന തരത്തില്‍ കേസെടുത്ത പൊലീസിനെ ഉമാ തോമസ് എം.എല്‍.എ വിമര്‍ശിച്ചിരുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യേണ്ടതിന് പകരം ദുര്‍ബല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കുകയായിരുന്നുവെന്നും ഇത്തരം നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതെന്നും ഉമ തോമയ് എം എല്‍ എ ആരോപിച്ചിരുന്നു. പാര്‍ട്ടി ബന്ധമുണ്ടെങ്കില്‍ പൊലീസിടപെടല്‍ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു.
Key words: Chennithala, Saji Cheriyan, Vinayakan, Uma Thomas
COMMENTS