Chandrababu Naidu gets interim bail for 4 weeks
ഹൈദരാബാദ്: അഴിമതിക്കേസില്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. ആന്ധ്ര ഹൈക്കോടതിയാണ് നായിഡുവിന് നാല് ആഴ്ചത്തെ ജാമ്യം ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് നല്‍കിയത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചികിത്സയ്ക്ക് വിധേയനാകണം, നവംബര്‍ 24 ന് ഹാജരാകണം, രാഷ്ട്രീയ പ്രവര്‍ത്തനമുള്‍പ്പടെ മറ്റൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുത്, ഫോണ്‍ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ചന്ദ്രബാബു നായിഡുവിനെ 371 കോടി രൂപയുടെ അഴിമതി കേസില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രാജമന്ദ്രി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് ഇപ്പോള്‍ ചികിത്സാര്‍ത്ഥം നാല് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
Keywords: TDP, Chandrababu Naidu, Interim bail, High Court
COMMENTS