Case against actor Shiyas Kareem
കാസര്‍കോട്: പരാതിക്കാരിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി സമ്മതിച്ച് അറസ്റ്റിലായ നടന്‍ ഷിയാസ് കരീം. യുവതിക്ക് താന്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും എന്നാല്‍ അവര്‍ നേരത്തെ വിവാഹം കഴിച്ചതും ഒരു മകനുള്ളതും തന്നില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നുവെന്നും ഷിയാസ് ചന്ദേര പൊലീസില്‍ മൊഴി നല്‍കി.
ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്നും അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും നടന്‍ മൊഴി നല്‍കി. യുവതിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങുന്നതിനുവേണ്ടിയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
ഇയാളെ ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. അതേസമയം കഴിഞ്ഞ ദിവസം ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Keywords: Shiyas Kareem, Rape case, Police, Court
COMMENTS