ന്യൂഡല്‍ഹി: കാനഡ ഇന്ത്യയിലെ തങ്ങളുടെ ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. ഡല...
ന്യൂഡല്‍ഹി: കാനഡ ഇന്ത്യയിലെ തങ്ങളുടെ ഭൂരിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെയും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. വടക്കേ അമേരിക്കന്‍ രാജ്യത്ത് ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യത്തിന് തുല്യത ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
ഖാലിസ്ഥാന്‍ നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇന്ത്യ - കാനഡ ബന്ധം ഇത്രത്തോളം വഷളായത്.
Keywords: India, Canada, Diplomats
COMMENTS