BJP's Ravan statement
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. രാഹുല്‍ ഗാന്ധിക്കെതിരായ രാവണന് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ മൂന്നു ദിവസം തങ്ങി സേവനം ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ഇറക്കിയ കലാപാഹ്വാന തരത്തിലുള്ള ട്വീറ്റാണ് പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചത്. ദുഷ്ട ശക്തി, ധര്മ്മവിരുദ്ധന്, ഭാരതത്തെ തകര്‍ക്കുന്നവന്‍ എന്നീ പരാമര്‍ശങ്ങളോടെയായിരുന്നു കഴിഞ്ഞ ദിവസത്തെ ബിജെപിയുടെ ട്വീറ്റ്.
1984-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ കോണ്‍ഗ്രസിനും സിഖ് സമുദായത്തിനും ഇടയില്‍ അകല്‍ച്ചയുണ്ടാക്കിയിരുന്നു. തീവ്രവാദികളെ നേരിടാന്‍ സ്വീകരിച്ച നടപടി ആയിരുന്നു അതെങ്കിലും സിഖ് മത വിശ്വാസികളില്‍ ഇത് വലിയ മുറിവുണ്ടാക്കിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവരുടെ മുറിവുകള്‍ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം.
ഭാരത് ജോഡോ യാത്രയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്കിറങ്ങി ചെല്ലാനുള്ള ശ്രമത്തിന്റെ ഭാഗവുമാണിത്. അതിനായി രാഹുല്‍ മൂന്നു ദിവസം അവിടെ തങ്ങുകയും സേവ നടത്തുകയുമായിരുന്നു. ഇതിനെ പരിഹസിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്.
Keywords: Rahul Gandhi, BJP, Raavan statement, Congress march
COMMENTS