പത്തനംതിട്ട: പത്തനംതിട്ടയില്‍ വെച്ച് ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാറിന് തെരുവു നായയുടെ കടിയേറ്റു. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇന്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ വെച്ച് ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാറിന് തെരുവു നായയുടെ കടിയേറ്റു. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് മുന്‍ ബിഗ് ബോസ് താരവും സിനിമ നടനുമായ ഡോ. രജിത് കുമാറിനു നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രി എത്തിച്ചു. പരിക്ക് ഗുരുതരമല്ല. മൂന്ന് നായ്ക്കള്‍ ഒന്നിച്ചെത്തിയാണ് ആക്രമിച്ചതെന്നും കൂടെയുണ്ടായിരുന്ന രണ്ട് പേരെ നായ്ക്കള്‍ കടിച്ചെന്നും രജിത് കുമാര്‍ പറഞ്ഞു.
COMMENTS