ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ബംഗ്ലാദേശ് നല്കിയ 97 റണ്‍സ് വിജയലക്ഷ്യം മറികടന്ന് 9.2 ഓവറ...
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ബംഗ്ലാദേശ് നല്കിയ 97 റണ്‍സ് വിജയലക്ഷ്യം മറികടന്ന് 9.2 ഓവറിലാണ് ഇന്ത്യ ജയം അറിഞ്ഞത്.
26 പന്തില്‍ ആറ് സിക്‌സും, രണ്ട് ഫോറും ഉള്‍പ്പെടെ 55 റണ്‍സെടുത്ത തിലക് വര്‍മ്മയാണ് ജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദ് 40 റണ്‍സെടുത്തു.
റണ്ണെടുക്കും മുന്‍പേ കഴിഞ്ഞ കളിയിലെ താരം യശ്വസി ജയ്‌സ്വാള്‍ പുറത്തായെങ്കിലും പിന്നീട് ബംഗ്‌ളാദേശിന് ഒരവസരവും നല്കാതെയാണ് ഇന്ത്യ മത്സരം വേഗം പൂര്‍ത്തിയാക്കിയത്.
Keywords: Asian Games, Cricket, India, Final


COMMENTS