Artist Namboothiri's son against actor Alencier
കൊച്ചി: നടന്‍ അലന്‍സിയറിന് വക്കീല്‍ നോട്ടീസ് അയച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ദാന ചടങ്ങില്‍ അവാര്‍ഡ് ശില്പത്തിനെ അപമാനപ്പെടുന്നവിധത്തില്‍ സംസാരിക്കുകയും തുടര്‍ന്ന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.
പുരസ്‌കാരത്തിനൊപ്പം നല്‍കുന്ന ശില്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ലായിരുന്നിട്ടുകൂടി അദ്ദേഹത്തെ വ്യക്തിപരമായും ജാതീയമായും അഭിമുഖത്തില്‍ അലന്‍സിയര്‍ അപമാനിക്കുകയായിരുന്നെന്നാണ് പരാതി.
Keywords: Alencier, Artist Namboothiri, Son, State film award
COMMENTS