തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകുന്നേരം അഞ്ചിനു ശാന്തികവാടത്തില്‍. പൊതുദര്‍ശനത്ത...
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകുന്നേരം അഞ്ചിനു ശാന്തികവാടത്തില്‍. പൊതുദര്‍ശനത്തിനുവച്ച എകെജി സെന്ററില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലി ആയിരുന്നു എത്തിയത്. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷമാണ് സംസ്‌കാരം. തുടര്‍ന്നു മേട്ടുക്കടയില്‍ അനുശോചന യോഗം നടക്കും.
1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. പിന്നീട് 1971-ല്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972ല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സെക്രട്ടറി ആയി. 1987, 1996, 2006 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്നു.
Keywords: Anathalavattom Anandhan, Cremation, Today
COMMENTS