തിരുവനന്തപുരം: മുതിര്‍ന്ന സി പി എം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. അസുഖബാധിതനാ...
തിരുവനന്തപുരം: മുതിര്‍ന്ന സി പി എം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അന്ത്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.
1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. പിന്നീട് 1971-ല്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972ല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സെക്രട്ടറി ആയി. 1987, 1996, 2006 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്നു.
Keywords: Ananthalavattam Anandan, Passed away, CPM
COMMENTS