Amitabh Bachchan joins the set of Thalaivar 170
ചെന്നൈ: മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായന്മാരായ രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒരുമിക്കുന്നു. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിലായി അഭിനയിച്ചത്.
സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചന്‍ ചിത്രീകരണത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
നടന്‍ രജനികാന്ത് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 33 വര്‍ഷത്തിന് ശേഷം വീണ്ടും തന്റെ മാര്‍ഗദര്‍ശിയായ അമിതാഭ് ബച്ചന്‍ എന്ന പ്രതിഭാസത്തിനൊപ്പം അഭിനയിക്കുകയാണെന്നും ആഹ്‌ളാദം കൊണ്ട് ഹൃദയം പ്രകമ്പനം കൊള്ളുകയാണെന്നുമാണ് താരം കുറിച്ചത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Keywords: Amitabh Bachchan, Rajanikanth, Thalaivar 170, Shooting
COMMENTS