തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് പിടിയിലായ അഖില്‍ സജീവ്. പത്തനംതിട്ട പൊലീസ് തേനിയില്...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് പിടിയിലായ അഖില്‍ സജീവ്. പത്തനംതിട്ട പൊലീസ് തേനിയില്‍ വച്ച് ഇയാളെ പിടികൂടുകയായിരുന്നു. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കയ്യില്‍ നയാ പൈസയില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകര്‍ന്നുവെന്നും പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞു.
പരാതിക്കാരനായ ഹരിദാസിനെ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്നും പണം തട്ടിയത് ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണെന്നുമാണ് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
Keywords: Akhil Sajeev. Rcruitment Bribery
COMMENTS