Actress Amala Paul gets engaged to her friend
ചെന്നൈ: നടി അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്തായ ജഗദ് ദേശായിയാണ് വരന്‍. ജഗദ് ദേശായി അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. `മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും കൂടെ ചേര്‍ത്തിട്ടുണ്ട്.
ഇരുവരും ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അവിടുത്തെ നര്‍ത്തകരില്‍ ഒരാള്‍ ജഗദിനെ നൃത്തം ചെയ്യാനായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. നൃത്തത്തിനിടെ ജഗദ് മോതിരം കാണിച്ച് അമലയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതും അവര്‍ അത് സ്വീകരിക്കുന്നതും അയാളെ ചുംബിക്കുന്നതുമൊക്കെ ദൃശ്യത്തിലുണ്ട്.
Keywords: Amala Paul, Engaged, Hotel, Dance
COMMENTS