A woman was killed in an explosion at the Samra Convention Center in Kalamasery during a Jehovah's Witness conference. 24 people were injured
സ്വന്തം ലേഖകന്‍
കൊച്ചി: കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേർ മരിച്ചു. 24 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കേരളത്തില്‍ ഇങ്ങനെയൊരു സ്‌ഫോടനം ആദ്യമെന്നു തന്നെ പറയാം.
ടിഫിന്‍ ബോക്‌സിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. ഐ ഇ ഡി (ഇംപ്രോവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ്) ആണ് സ്‌ഫോടന കാരണമെന്ന് ഡിജിപി ദര്‍വേസ് സാഹിബ് പറഞ്ഞു.
സ്‌ഫോടനത്തിനു മുന്‍പ് ഒരു നീല കാര്‍ സംഭവസ്ഥലത്തുനിന്ന് അതിവേഗം പുറത്തേയ്ക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു തവണ സ്‌ഫോടനമുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
രണ്ടായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. ആളുകളെ പുറത്തേക്ക് മാറ്റി. പുറത്തുനിന്ന് ആളുകള്‍ കണ്‍വെന്‍ഷന്‍ സെന്ററിനകത്തേക്ക് പ്രവേശിക്കുന്നതും വിലക്കി.
സ്‌ഫോടനത്തെ തുടര്‍ന്നു സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും സുരക്ഷ കര്‍ക്കശമാക്കി.
വിവിധ സഭകളില്‍ നിന്നെത്തിയ യഹോവ സാക്ഷികളാണ് പരിപാടിയില്‍ സംബന്ധിച്ചിരുന്നത്. ത്രിദിന കണ്‍വെന്‍ഷന്റെ അവസാനദിവസമായിരുന്നു ഇന്ന്.
സ്ഫോടനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തി. ഭീകരാക്രമണമാണോ എന്ന ചോദ്യത്തിന്, വിവരങ്ങള്‍ കിട്ടട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഡിജിപിയും കൊച്ചിയിലേക്കു തിരിച്ചു. ഡിജിപിയുമായി സംസാരിച്ചുവെന്നും വിഷയം ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിന്റെ പേരില്‍ ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അറിയിച്ചു.
Summary: A woman was killed in an explosion at the Samra Convention Center in Kalamasery during a Jehovah's Witness conference. 24 people were injured. Two of them are in critical condition. It can be said that such an explosion is the first in Kerala. The bomb was hidden in the tiffin box. DGP Darvez Sahib said that IED (Improvised Explosive Device) was the cause of the blast.
COMMENTS