ഗുരുവായൂര്‍: ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമര്‍പ്പിച്ച് ഒരു ഭക്തന്‍. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ സമര്‍പ്പിച്ചത് ചങ്ങന...
ഗുരുവായൂര്‍: ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമര്‍പ്പിച്ച് ഒരു ഭക്തന്‍. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ സമര്‍പ്പിച്ചത് ചങ്ങനാശ്ശേരി ദ്വാരകയില്‍ രതീഷ് മോഹനാണ്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഓടക്കുഴല്‍ സമര്‍പ്പിച്ചത്.
ക്ഷേത്രം അസി. മാനേജര്‍ ലെജുമോള്‍ പൊന്നോടക്കുഴല്‍ ഏറ്റുവാങ്ങി. ഷാര്‍ജയില്‍ ബിസിനസ് നടത്തുകയാണ് രതീഷ് മോഹന്‍.
ഗുരുവായൂരപ്പന് പിറന്നാളിന് ധരിക്കാന്‍ 38 പവന്‍ തൂക്കം വരുന്ന പൊന്നിന്‍ കിരീടം കഴിഞ്ഞ മാസമാണ് ഒരു ഭക്തന്‍ സമര്‍പ്പിച്ചത്. എട്ട് ഇഞ്ച് ഉയരമുള്ള സ്വര്‍ണ കിരീടം അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
COMMENTS