ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് വൈകുന്...
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മരണ സംഖ്യയും ഉയരാന്‍ സാധ്യതയെന്ന് വിവരം. ബംഗ്ലാദേശിലെ കിഴക്കന്‍ നഗരമായ ഭൈരാബില്‍ ഒരു ചരക്ക് ട്രെയിന്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച പാസഞ്ചര്‍ ട്രെയിനില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെത്തുടര്‍ന്ന് ഇരു ട്രെയിനുകളും പാളം തെറ്റിയതായി അധികൃതര്‍ അറിയിച്ചു. രാജ്യ തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൈരബ് സ്ഥിതി ചെയ്യുന്നത്.
Key words: Bengladesh, Train Accident


COMMENTS