അമേരിക്കയില്‍ നടന്നതിനു സമാനമായ ആക്രമണം, , നിരവധി ഇസ്രയേലികളെ ബന്ദികളാക്കി, ആദ്യം പകച്ചുപോയ ഇസ്രയേല്‍ തിരിച്ചടി തുടങ്ങി, ഇരുനൂറോളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

Hamas carried out an attack on Israel similar to the terrorist attack on the United States on September 11, 2001. Hamas launched a surprise attack


ടെല്‍ അവീവ്: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയ്ക്കു നേരേ നടന്ന ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണ് ഇസ്രായേലില്‍ ഹമാസ് നടത്തിയത്. ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളെ ഒന്നാകെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത്.

കരയിലും കടലിലും ആകാശത്തും ഒരേസമയം ആക്രമണം നടത്തുകയായിരുന്നു ഹമാസ്. സാധാരണഗതിയില്‍ ഏതാനും റോക്കറ്റുകള്‍ കത്തിച്ചുവിടുകയോ മനുഷ്യ ബോബ് ആക്രമണം നടത്തുകയോ ഒക്കെയാണ് ഹമാസ് ചെയ്യാറുള്ളത്. ഇക്കുറിയാകട്ടെ, അയ്യായിരത്തോളം റോക്കറ്റുകളാണ് ഹമാസ് ഒരേസമയം ഇസ്രയേലിലേക്കു തൊടുത്തത്.


നിരവധി ഇസ്രയേലികളെ ഹമാസ് പാലസ്തീന്‍ മേഖലയിലേക്കു തട്ടിക്കൊണ്ടുപോയി. അപ്രതീക്ഷിതവും ആസൂത്രിതവുമായ ആക്രമണമാണ് ഹമാസ് നടത്തിയത്. ഇത്രയും വിപുലമായൊരു ആക്രമണം ഇതിനു മുന്‍പ് നേരിടേണ്ടിവന്നിട്ടില്ലാത്തതിനാല്‍ ഇസ്രയേല്‍ സുരക്ഷാ സേനകള്‍ തുടക്കത്തില്‍ പകച്ചുപോയി. ആ അവസരം ഹമാസ് നന്നായി മുതലെടുക്കുകയും ചെയ്തു.

ഹമാസ് ഭീകരസംഘം ഇസ്രായേലികളെ ഗാസ മുനമ്പില്‍ ബന്ദികളാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഉന്നത വക്താവ് റിയര്‍ അഡ്മിറല്‍ എം ഡാനിയല്‍ ഹഗാരി സ്ഥിരീകരിച്ചു.


ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഗാസയിലെ പലസ്തീന്‍ മേഖലകളില്‍ 198 പേര്‍ കൊല്ലപ്പെടുകയും 1,610 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടതായി മാധ്യമപ്രവര്‍ത്തകരുമായുള്ള ഒരു ബ്രീഫിംഗില്‍ ഹഗാരി പറഞ്ഞു. ബന്ദികളാക്കിയവരുടെയോ കൊല്ലപ്പെട്ട സൈനികരുടെയോ കണക്കുകളൊന്നും ലഭിച്ചിട്ടില്ല.

തെക്കന്‍ ഇസ്രയേലില്‍ ഇപ്പോഴും 22 സ്ഥലങ്ങളില്‍ യുദ്ധം നടക്കുന്നുണ്ടെന്ന് ഹഗാരി പറഞ്ഞു. ബീരിയിലും ഒഫാകിമിലും നിരവധി പേര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ഗാസ അതിര്‍ത്തിയിലെ എല്ലാ പട്ടണങ്ങളിലും ഇതിനകം എത്തിയിട്ടുണ്ട്. ഗാസ അതിര്‍ത്തിയിലേക്ക് നാല് ഡിവിഷനുകളെ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹഗാരി പറഞ്ഞു.


ഈ ആക്രമണത്തിനു ഗാസ വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. ഹമാസുമായി ഇനിയൊരു ചര്‍ച്ചയ്ക്കും ഇസ്രയേല്‍ സന്നദ്ധമാകാന്‍ ഒരു സാദ്ധ്യതയുമില്ല. ഹമാസിനെ തുടച്ചുനീക്കുകയായിരിക്കും ഇനി ഇസ്രയേലിന്റെ ലക്ഷ്യം. 

ഇതേമസമയം, ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി ഹിസ്ബുള്ള മറ്റൊരു ഒരു ഏകോപിത ആക്രമണം ആസൂത്രണം ചെയ്യുന്നതായും സൂചനയുണ്ട്.  എന്ന് ഇതുവരെ വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ ഇസ്രയേല്‍ സേനയ്ക്കു അതു വലിയ സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം. പക്ഷേ, ആത്യന്തിക വിജയം ഇസ്രയേലിനു തന്നെയായിരിക്കുമെന്നാണ് സുരക്ഷാവിദഗ്ദ്ധരുടെ വിലയിരുത്തല്‍.

Summary: Hamas carried out an attack on Israel similar to the terrorist attack on the United States on September 11, 2001. Hamas launched a surprise attack by overwhelming Israel's security systems. According to the health ministry, 198 people were killed and 1,610 wounded in the Palestinian territories of Gaza in the Israeli retaliation.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: അമേരിക്കയില്‍ നടന്നതിനു സമാനമായ ആക്രമണം, , നിരവധി ഇസ്രയേലികളെ ബന്ദികളാക്കി, ആദ്യം പകച്ചുപോയ ഇസ്രയേല്‍ തിരിച്ചടി തുടങ്ങി, ഇരുനൂറോളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ നടന്നതിനു സമാനമായ ആക്രമണം, , നിരവധി ഇസ്രയേലികളെ ബന്ദികളാക്കി, ആദ്യം പകച്ചുപോയ ഇസ്രയേല്‍ തിരിച്ചടി തുടങ്ങി, ഇരുനൂറോളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
Hamas carried out an attack on Israel similar to the terrorist attack on the United States on September 11, 2001. Hamas launched a surprise attack
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm9gXF9pHx57VTQiCHQpw0M0D96iq4OZiIMxPs-WTfZCPbCeY6TAKB2ZCAhWPd3pQklTOAq_QFC5I_zkdwOStfLUiGlDgYoPXuV-ySTIyLq85HeD0HEXQHq7BoqJJdBbRDzwMqHUS8XjxSRk9MpaWa20Y67Xm5TAGsJ00FDxR1v0MWd_XhND4yYepMVlk/w640-h398/israel.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm9gXF9pHx57VTQiCHQpw0M0D96iq4OZiIMxPs-WTfZCPbCeY6TAKB2ZCAhWPd3pQklTOAq_QFC5I_zkdwOStfLUiGlDgYoPXuV-ySTIyLq85HeD0HEXQHq7BoqJJdBbRDzwMqHUS8XjxSRk9MpaWa20Y67Xm5TAGsJ00FDxR1v0MWd_XhND4yYepMVlk/s72-w640-c-h398/israel.jpg
www.vyganews.com
https://www.vyganews.com/2023/10/198-people-were-killed-and-1610-wounded.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/10/198-people-were-killed-and-1610-wounded.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy