ഹൊസൂര്‍: കര്‍ണാടക ഹൊസൂര്‍ അതിര്‍ത്തിയില്‍ അത്തിപള്ളിയിലെ പടക്കക്കടയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 13 മരണം. നിരവധി പേര്‍ക്ക് പൊള്...
ഹൊസൂര്‍: കര്‍ണാടക ഹൊസൂര്‍ അതിര്‍ത്തിയില്‍ അത്തിപള്ളിയിലെ പടക്കക്കടയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 13 മരണം. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം വീതം ധനസഹായം കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പടക്കക്കട ഉടമയായ നവീന്‍ കണ്ടെയ്നര്‍ വാഹനത്തില്‍ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങള്‍ അടങ്ങിയ പെട്ടികള്‍ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. സമീപത്തെ അഞ്ച് കടകളിലേക്കും തീ പടര്‍ന്ന് പൂര്‍ണമായും കത്തി നശിച്ചു.
മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പടക്കം കടയിലാകെ പടര്‍ന്ന് അന്തരീക്ഷത്തില്‍ പുക ഉയരുകയായിരുന്നു.
ഇന്നലെ രാത്രിതന്നെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തം തടയുന്നതിനുള്ള നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ദീപാവലി അടുത്തിരിക്കെ, സംസ്ഥാനത്തുടനീളമുള്ള പടക്കക്കടകളിലും ഗോഡൗണുകളിലും അഗ്‌നിബാധ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
COMMENTS