വനിതാ സംവരണബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതോടെയാണ് 'നാരി ശക്തി വന്ദന്‍ അധീനിയം' എന്ന പേരിലുള്ള ബില്ല് ഇന്ത...
വനിതാ സംവരണബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതോടെയാണ് 'നാരി ശക്തി വന്ദന്‍ അധീനിയം' എന്ന പേരിലുള്ള ബില്ല് ഇന്ത്യയില്‍ നിയമമായത്.
ബില്‍ നിയമമാകുന്നതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. എന്നാല്‍, പുതിയ സെന്‍സസിനും അതിര്‍ത്തി നിര്‍ണയത്തിനും ശേഷമായിരിക്കും സംവരണം നടപ്പാക്കുക.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍, വനിതാ സംവരണ ബില്‍ ഈ മാസം ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. രാജ്യസഭയില്‍ 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ലോക്സഭയില്‍ വനിതാ സംവരണ ബില്‍ 454 എംപിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്തു വോട്ടു ചെയ്തിരുന്നു.
കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128-ാം ഭേദഗതി ബില്ലാണിത്.
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസായതില്‍ 140 കോടി ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഭേദഗതി നടപ്പിലാക്കി 15 വര്‍ഷത്തേക്കാണ് സംവരണം നടപ്പാക്കുക. അതേസമയം, കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്.
Keywords: Women's Reservation Bill, law, President, India
COMMENTS