Women reservation bill introduced in Lok sabha
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 128-ാം ഭരണഘടനാ ഭേദഗതിയായാണ് വനിതാ ബില്‍ അവതരിപ്പിച്ചത്.
ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33% സീറ്റ് സംവരണം ചെയ്യുന്ന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിര്‍ണയത്തിനു ശേഷമേ വനിതാ സംവരണം നടപ്പാക്കൂയെന്നതാണ് ബില്ലിലെ വ്യവസ്ഥ.
Keywords: Lok sabha, Women reservation bill, Introduced
COMMENTS