തിരുവനന്തപുരം: ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്ന ജെ.ഡി.എസിനെ പുറത്താക്കാന്‍ എല്‍.ഡി.എഫ് തയാറാകുമോ? എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി...
തിരുവനന്തപുരം: ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്ന ജെ.ഡി.എസിനെ പുറത്താക്കാന്‍ എല്‍.ഡി.എഫ് തയാറാകുമോ? എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധത ഇരട്ടത്താപ്പാണെന്നും സതീശന്‍ ആരോപിച്ചു. ബി.ജെ.പി വിരുദ്ധതയില്‍ വാചക കസര്‍ത്ത് നടത്തുന്ന സി.പി.എമ്മിനും ഇടത് മുന്നണിക്കും ഇപ്പോള്‍ എന്ത് പറയാനുണ്ടെന്നും സതീശന്‍ ചോദിച്ചു.
ബി.ജെ.പി വിരുദ്ധ കോണ്‍ഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തില്‍ അംഗീകരിച്ച പാര്‍ട്ടിയാണ് ജെ.ഡി.എസ്. അതേ ജെ.ഡി.എസ്, ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഭാഗമാണ്. കേരളത്തിലാകട്ടെ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിലെ ഘടകകക്ഷിയാണ് ജെ.ഡി.എസ്. ഇത് കൂടാതെ ജെ.ഡി.എസ് പ്രതിനിധി പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവുമാണ്. ബി.ജെ.പി വിരുദ്ധ നിലപാടില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
COMMENTS