ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ഇന്ന് രാവിലെ ഡല്‍ഹിയിലെ അക്ഷര്...
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ഇന്ന് രാവിലെ ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി. ഡല്‍ഹിയിലെത്തിയ സുനക്, വെള്ളിയാഴ്ച ഒരു മാധ്യമളെ കാണുന്നതിനിടെ സ്വയം ''അഭിമാനമുള്ള ഹിന്ദു'' എന്ന് വിശേഷിപ്പിച്ചിരുന്നു, ദേശീയ തലസ്ഥാനത്ത് താമസിക്കുന്ന സമയത്ത് ഒരു ക്ഷേത്രം സന്ദര്‍ശിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.
ദമ്പതികള്‍ ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഡയറക്ടര്‍ ജ്യോതിന്ദ്ര ദവെ- സുനക് നഗ്‌നപാദനായി ക്ഷേത്രത്തിനുള്ളില്‍ പോയെന്നും ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ ഹിന്ദുക്കള്‍ പിന്തുടരുന്ന ഒരു ആചാരമാണിതെന്നും പറഞ്ഞു. കൂടാതെ ''അദ്ദേഹത്തെ കണ്ടുമുട്ടിയ ശേഷം, അദ്ദേഹം സനാതനയുമായി വളരെ അടുപ്പമുള്ളതായി ഞങ്ങള്‍ക്ക് തോന്നിയെന്നും കൂട്ടിച്ചേര്‍ത്തു. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് അക്ഷര്‍ധാം ക്ഷേത്ര ഡയറക്ടര്‍ സുനകിനെ കുറിച്ചുള്ള അഭിപ്രായമെന്നത് ശ്രദ്ധേയം.
COMMENTS