ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തുകൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍ വീണ്ടും ചന്ദ്രേ...
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തുകൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍ വീണ്ടും ചന്ദ്രോപരിതലത്തില്‍ ചരിത്രം കുറിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങിയ വിക്രം ലാന്‍ഡര്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്താണ് ചരിത്രം കുറിച്ചിരിക്കുന്നത്.
ആഗസ്റ്റ് 23ന് ലാന്‍ഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റര്‍ ഉയരവും 40 സെന്റീ മീറ്റര്‍ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി. ചന്ദ്രോപരിതലത്തില്‍ ഇസ്രൊയുടെ രണ്ടാം സോഫ്റ്റ് ലാന്‍ഡിങ്ങാണ് ഇത്.
റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇല്‍സയും അടക്കമുള്ള പേ ലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കല്‍. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേ ലോഡുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി കഴിഞ്ഞു.
Keywords: Vikram Lander, Chandrayaan, Moon
COMMENTS