തിരുവനന്തപുരം: നിപ ചികിത്സ പ്രോട്ടോക്കോളില്‍ സംസ്ഥാന സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. നിപ മറ്റ...
തിരുവനന്തപുരം: നിപ ചികിത്സ പ്രോട്ടോക്കോളില്‍ സംസ്ഥാന സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
നിപ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി വേണം. സര്‍ക്കാര്‍ കുറച്ചു കൂടി നന്നായി വിഷയം കൈകാര്യം ചെയ്യണമെന്നും സതീശന്‍ പറഞ്ഞു.
മാത്രമല്ല, സംസ്ഥാനത്തെ ധന പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍തന്നെയാണെന്നും നികുതി കുടിശിക പിരിവില്‍ വീഴ്ച സംഭവിച്ചുവെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ്, കേന്ദ്രത്തെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റ് സര്‍ക്കാര്‍ മറയ്ക്കുന്നുവെന്നും വ്യക്തമാക്കി.
മന്ത്രിസഭ പുനഃസംഘടന വിഷയത്തിലും സതീശന്‍ പ്രതികരിച്ചു. മന്ത്രിസഭ പുനഃസംഘടനയില്‍ സര്‍ക്കാര്‍ മുഖം മിനുക്കുമോ വികൃതമാക്കുമോയെന്ന് കണ്ടറിയാമെന്നായിരുന്നു സതീശന് പറഞ്ഞത്.
ലോണ്‍ വായ്പ തട്ടിപ്പ് അഡ്വാന്‍സ്ഡായ ക്രൈമാണ്. പൊലീസ് കാര്യമായി അന്വേഷിക്കണം. പൊലീസിനെ നവീകരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
Keywords: V.D Satheesan, nipah, State Government
COMMENTS