V.D Satheesan is against CM office
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതിനാലാണ് ഒരു കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞില്ലെന്ന് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ വിവരം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുപ്പള്ളിയിലെ വിജയം ടീം യു.ഡി.എഫിന്റെ വിജയമാണെന്നും ഇനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പിണറായി വിജയന്റെയും കൂട്ടാളികളുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാളില്ലാത്തതാണ് ഇപ്പോള്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും സര്‍ക്കാരിന്റെ വിലയിരുത്തലാകും പുതുപ്പള്ളിയെന്നു പറഞ്ഞ എം.വി ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മലക്കം മറിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനോടുള്ള അതിയായ രോഷവും പ്രതിഷേധവും വലിയ രീതിയില്‍ പുതുപ്പള്ളിയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കൂടുതല്‍ ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് പുതുപ്പള്ളി സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Puthuppally, CM office, M.V Govindan
COMMENTS