V.D Satheesan about Karuvannur bank fraud case
തിരുവനന്തപുരം: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണിതെന്നും ഇതിന് സി.പി.എം പ്രാദേശിക നേതൃത്വത്തിന് മാത്രമല്ല ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കൊള്ളയ്ക്ക് സമഗ്രമായ അന്വേഷണം വേണമെന്നും അതേസമയം നിരപരാധികളെ കുടുക്കാനുള്ള നീക്കം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് മുന്നണിയുമായി സഹകരിക്കേണ്ടെന്നതാണ് സി.പി.എം കേരളഘടകത്തിന്റെ തീരുമാനമെന്നും അതിന് ദേശീയ നേതൃത്വം വഴങ്ങുകയായിരുന്നെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ലൈഫ് മിഷന് കേസ്, മാസപ്പടി, ലാവ്ലിന് കേസ് തുടങ്ങി എല്ലാ കേസുകളുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി ഒത്തുതീര്പ്പുള്ളതുകൊണ്ടാണ് കേരളത്തിലെ സി.പി.എം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: V.D Satheesan, Karuvannur bank fraud case, CPM, BJP
COMMENTS