ലക്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവിന്റെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. മന്ത്രിയുടെ മകന്‍ വികാസ് കിഷോ...
ലക്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവിന്റെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. മന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ പിസ്റ്റള്‍ ഉപയോഗിച്ചാണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവയ്ക്ക് വെടിയേറ്റത്. മന്ത്രി പുത്രന്റെ സുഹൃത്താണ് കൊല്ലപ്പെട്ടത്.
താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൗശല്‍ കിഷോറിന്റെ ബെഗാരിയ ഗ്രാമത്തിലെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.15 നായിരുന്നു സംഭവം. കൊലപാതകമാണെന്ന് ആരോപിച്ച് ശ്രീവാസ്തവയുടെ കുടുംബം നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവസ്ഥലത്ത് വെസ്റ്റേണ്‍ ഡിസിപി രാഹുല്‍ രാജ്, എഡിസിപി ചിരഞ്ജീവി നാഥ് സിന്‍ഹ എന്നിവര്‍ക്കൊപ്പം കനത്ത പൊലീസ് സന്നാഹമുണ്ട്. അതേസമയം, സംഭവത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു. കൊല്ലപ്പെട്ടത് മകന്റെ ഉറ്റ സുഹൃത്താണ്. സംഭവ സമയത്ത് മകന്‍ സ്ഥലത്ത് ഇല്ലായിരുന്നു. പൊലീസ് കണ്ടെത്തിയത് മകന്റെ പേരിലുള്ള തോക്കാണ്. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: Union Minister, House, Murder
COMMENTS